ഫഹദും നസ്‌റിയയും വിവാഹിതരായി

മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്‌റിയ നാസിമും വിവാഹിതരായി. തിരുവനന്തപുരം കഴക്കൂട്ടത്ത് ബന്ധുക്കളും ചലചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. കെപിസിസി പ്രസിഡന്റ് അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി.

ഒരു ഇടവേളയ്ക്കു ശേഷം വലിയ തിരിച്ചു വരവ് നടത്തിയ ഫഹദ് ഫാസിലും വളരെ കുറച്ച് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നസ്‌റിയ നസിമും പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതതോടെയാണ് വിവാഹിതരായത്. 24ന് വൈകീട്ട് അലപ്പുഴയിലാണ് വിവാഹ സല്‍ക്കാരം.

[jwplayer mediaid=”123503″]

[jwplayer mediaid=”123429″]

DONT MISS
Top