സിന്‍സിനാറ്റി മാസ്‌റ്റേഴ്‌സ് കിരീടം സെറീനയ്ക്ക്

സിന്‍സിനാറ്റി മാസ്റ്റേഴ്‌സിലെ വനിതാ കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. അനാ ഇവാനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 64, 61.

സിന്‍സിനാറ്റിയിലെ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സെറീന വില്യംസ് ആദ്യമായി ചാംപ്യന്‍ഷിപ്പുമായി തിരികെ കയറി. ആറ് തവണയും പരാജയപ്പെട്ട ഗ്രൗണ്ടില്‍ ഇക്കുറി നിശ്ചയിച്ചുറപ്പിച്ചായിരുന്നു സെറീന. 64നാണ് ആദ്യ സെറ്റ് അമേരിക്കന്‍ താരത്തിന് ഒപ്പം നിന്നത്. രണ്ടാം സെറ്റില്‍ കാര്യമായി പൊരുതുക പോലും ചെയ്യാനാവാതെ ഇവാനോവിച്ച് റാക്കറ്റ് വെച്ച് കീഴടങ്ങി.

സെറീനയുടെ കരിയറിലെ 62ആംമത്തെ  കിരീടമാണിത്.

DONT MISS
Top