എബോള വൈറസ് നിയന്ത്രണ വിധേയമാക്കാൻ ആറുമാസം

എബോള വൈറസ് നിയന്ത്രണ വിധേയമാക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്ന് മുന്നറിയിപ്പ്. മെഡിക്കൽ ചാരിറ്റിയാണ് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ലോകാരോഗ്യസംഘടന പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, നൈജീരിയ, സിയാറാ ലിയോണ്‍ എന്നിവിടങ്ങളിലായി 1145പേര്‍ എബോള ബാധിച്ച് മരിച്ചു. 2127 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗസ്ത് 13വരെയുള്ള കണക്കുകളാണിത്.

അസാമാന്യമായ നടപടിക്രമങ്ങളിലൂടെ മാത്രമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മഹാമാരിയെ ഇനി നിയന്ത്രിക്കാനാകൂവെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് ചുരുങ്ങിയത് ആറുമാസമെങ്കിലും എബോള നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായിവരുമെന്ന് എംഎസ്എഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈറസ് ത്വരിതഗതിയിലാണ് പടര്‍ന്നുപിടിക്കുന്നതെന്നും ഇതേ വേഗതയിലുള്ള പ്രതിരോധ നടപടിക്രമങ്ങളാണ് ആവശ്യമെന്നും എംഎസ്എഫ് പ്രസിഡന്റ് ജൊആന്‍ ലിയു വ്യക്തമാക്കി. യുദ്ധഭീതിക്ക് സമാനമാണ് സ്ഥിതിഗതികളെന്നും അവര്‍ വിലയിരുത്തി.

വൈറസ് പടര്‍ന്നുപിടക്കുന്ന രാജ്യങ്ങളിലേക്ക് റെഡ്‌ക്രോസും ദൗത്യസംഘത്തെ അയച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിലേക്ക് വൈറസ് ബാധ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള നടപടികളാണ് ആദ്യ ഘട്ടത്തില്‍ സ്വീകരിക്കുന്നത്.

[jwplayer mediaid=”121946″]

DONT MISS
Top