ഓഹരി വിപണിയില്‍ മരവിപ്പ്‌

മുംബൈ:പണപ്പെരുപ്പത്തോത് കൂടിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ മരവിപ്പ്. സെന്‍സെക്‌സും നിഫ്റ്റിയും ഇന്നലെ വ്യാപാരം അവസാനിപ്പിച്ച നിലയില്‍ നിന്ന് ഏറെ മാറ്റമില്ലാതെ തുടരുകയാണ്. സെന്‍സെക്‌സ് 39 പോയിന്റ് നേട്ടത്തോടെ 25,920 എന്ന നിലയിലാണ് 12 മണിക്ക്. തുടക്കം മുതല്‍ 30 മുതല്‍ 75 വരെ പോയിന്റ് നേട്ടമാണ് സെന്‍സെക്‌സ് കാണിച്ചത്.
നിഫ്റ്റി14 പോയിന്റ് നേട്ടത്തോടെ 7,741 എന്ന നിലയിലാണ് ഇപ്പോള്‍. ഇന്ന് ഐടി ഓഹരികള്‍ മികച്ചു നിന്ന ദിവസമാണ്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് എന്നിവയ്ക്ക് ഒരു ശതമാനത്തിലേറെ നേട്ടമുണ്ട്. ഇന്‍ഫോസിസിന് ഇന്നു മാത്രം 29 രൂപ കൂടി മൂല്യം 3,576 ആയി. ടിസിഎസിന്റെ മൂല്യം 2,511 രൂപയാണ് ഇപ്പോള്‍. ഐടിസി, എച്ച്ഡിഎഫ്‌സി, റിലയന്‍സ് എന്നിവയ്ക്കും നേട്ടമുണ്ട്.
കേരളത്തില്‍ നിന്ന് നിഫ്റ്റിയില്‍ ഉള്‍പ്പെടുത്തിയ ഓഹരികള്‍ക്ക് ഇന്ന് സമ്മിശ്ര പ്രതികരണമാണ്. കിറ്റക്‌സ് ഒന്നര ശതമാനം നേട്ടത്തോടെ 280 രൂപ എന്ന നിലയില്‍ എത്തി. വി ഗാര്‍ഡ് 754 രൂപ എന്ന നിലയിലാണ് ഇപ്പോള്‍. എസ്ബിടിക്ക് ഒന്നര ശതമാനമാണ് നഷ്ടം. ഇപ്പോഴത്തെ മൂല്യം 580 രൂപയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൂല്യം 27 രൂപ 85 പൈസയും ഫെഡറല്‍ ബാങ്കിന്റെ മൂല്യം 112 രൂപയുമാണ്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ ഓഹരികള്‍ക്കും ഇന്ന് നേരിയ നഷ്ടമുണ്ട്

DONT MISS
Top