ഓപ്പോ എന്‍ വണ്‍ മിനി ഇന്ത്യയില്‍

ദില്ലി: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോ എന്‍ വണ്‍ മിനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓപ്പോ എന്‍വണ്ണിന്റെ നിരക്കു കുറഞ്ഞ മോഡലാണ് എന്‍ വണ്‍ മിനി. 26,990 രൂപയാണ് വില. അഞ്ച് ഇഞ്ച് ഡിസ്പ്‌ളേ ഉള്ള ഫോണില്‍ 13 എംപി ക്യാമറയാണ് ഉള്ളത്. റോട്ടേറ്റിങ് (സൈ്വവല്‍) ക്യാമറയാണ് പ്രത്യേകത. ഫ്രണ്ട് ക്യാമറ ഇല്ലാതെ തന്നെ സെല്‍ഫി എടുക്കാന്‍ കഴിയുന്നതാണ് സംവിധാനം. എക്‌സ്റ്റേണല്‍ സ്റ്റോറേജ് ഇല്ല എന്നതാണ് ന്യൂനത.

DONT MISS
Top