കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ആഴ്‌സണലിന്

കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ആഴ്‌സണലിന്. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്താണ് ആഴ്‌സണല്‍ കിരീടം നേടിയത്.

പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അപ്രസക്തമാക്കിയ പ്രകടനമായിരുന്നു വെംബ്ലി സ്റ്റേഡിയത്തില്‍ ആഴ്‌സണലിന്റേത്.എഫ് എ കപ്പിനൊപ്പം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം കൂടി ചേര്‍ക്കാനെത്തിയ ആഴ്‌സണല്‍ ആദ്യ മിനിട്ട് മുതല്‍ ആക്രമിച്ചു. ഇരുപത്തിയൊന്നാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍ നേടിയത്.ജാക് വില്‍ഷയറിന്റെ പാസില്‍ നിന്ന് കസോര്‍ല തൊടുത്ത ഷോട്ട് വലയിലേക്ക്.

അടുത്ത ഊഴം ആരണ്‍ റംസിയുടേതായിരുന്നു.നാല്‍പത്തി രണ്ടാം മിനിട്ടില്‍ ഗണ്ണേഴ്‌സിനായി അരങ്ങേറ്റം കുറിച്ച അലക്‌സി സാഞ്ചസിന്റെ മുന്നേറ്റത്തിനൊടുവില്‍ റെംസിയുടെ മനോഹര ഫിനിഷിംഗ് നടന്നു.

അറുപത്തിയൊന്നാം മിനിട്ടില്‍ ഒലിവര്‍ ജിറൗഡ് പട്ടിക തികച്ചു. 25 വാര അകലെ നിന്നും ജിറൌഡ് സിറ്റി ഗോള്‍ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് തൊടുത്തത് സുന്ദരമായ കാഴ്ചയായിരുന്നു.ഇത് പതിമൂന്നാം തവണയാണ് ആഴ്‌സണല്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പില്‍ മുത്തമിടുന്നത്.

[jwplayer mediaid=”120717″]

DONT MISS
Top