ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരുക്ക്

മലയാള ചലച്ചിത്ര താരം ഫഹദ് ഫാസിലിന് ഷൂട്ടിംഗിനിടെ പരുക്കേറ്റു. മണിരത്‌നം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഫഹദിന് പരുക്കേറ്റത്. ഫഹദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പിന്നിലാണ് പരുക്കേറ്റത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരുക്കേറ്റത്. ബസിന്റെ ഫുട്ബോഡില്‍ നിന്നും വീഴുകയായിരുന്നു. അദ്ദേഹത്തെ സ്കാനിംഗിന് വിധേയനാക്കി. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി വിട്ടു.

[jwplayer mediaid=”120125″]

DONT MISS
Top