മറയൂരില്‍ ട്രക്കിങ്ങിനു പോയ പെണ്‍കുട്ടികളെ കാണാതായത് പരിഭ്രാന്തി സൃഷ്ടിച്ചു

ഇടുക്കി: മറയൂര്‍ മന്നവന്‍ചോല വനമേഖലയില്‍ അഞ്ച് പെണ്‍കുട്ടികളെ കാണാതായത് പരിഭ്രാന്തി ശൃഷ്ടിച്ചു. കീഴാന്തൂരിലെ സ്വകാര്യ എല്‍പി സ്‌കൂളില്‍ നിന്നും ട്രക്കിംഗിനു പോയ പത്ത് വയസില്‍ താഴെയുള്ള അഞ്ച് പെണ്‍കുട്ടികളെയാണ് ആനമുടി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ മന്നവന്‍ ചോലയില്‍ കാണാതായത്.

അധ്യാപകരോടൊപ്പമായിരുന്നു കുട്ടികള്‍ വനത്തില്‍ പോയത്. ട്രക്കിംഗിനിടെ അഞ്ച് പേര്‍ കൂട്ടംതെറ്റി പോവുകയായിരുന്നു. വനപാലകരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് പിന്നീട് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

DONT MISS
Top