അബ്ദുള്ളക്കുട്ടിയുടെ ‘മറക്കാനാവാത്ത മക്കാവു യാത്ര’

ABDULLAകേരളത്തിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വിദേശ രാജ്യങ്ങളിലേത് പോലെ നിശാക്ലബ്ബുകളും സെക്‌സ് കളിപ്പാട്ടങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളും വേണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടിയുടെ യാത്രാവിവരണം. മറക്കാനാവാത്ത മക്കാവു യാത്ര എന്ന പുസ്തകത്തിലാണ് മലയാളിയുടെ സദാചാര കാഴ്ചപ്പാടുകള്‍ക്ക് പുതിയ മാനം വേണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നത്. സരിതയുടെ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സെക്‌സ് ടൂറിസം കേന്ദ്രമായ മക്കാവുവിലേക്ക് അബ്ദുള്ളക്കുട്ടി യാത്ര നടത്തിയത്.

സെക്‌സ് കളിപ്പാട്ടങ്ങളുടെ വില്‍പ്പനയും നിശാക്ലബ്ബുകളും ആരംഭിക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകരമാകുമെന്ന് അബ്ദുള്ളക്കുട്ടി നിരീക്ഷിക്കുന്നു. മക്കാവുവില്‍ ഇത്തരം കേന്ദ്രങ്ങള്‍ സര്‍വ സാധാരണമാണെങ്കിലും അവിടെ സദാചാര പ്രശ്‌നങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ല. പഞ്ചായത്തുകള്‍ തോറും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണെന്നും അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ പറയുന്നു.

അഞ്ച് വയസുള്ള കുട്ടികള്‍ മുതല്‍ 85 വയസുള്ള മുത്തശ്ശിമാര്‍ വരെ പീഡനത്തിന് ഇരയാകുന്ന കേരളത്തില്‍ ഇത്തരം പുതിയ കാഴ്ചപ്പാടുകള്‍ മാറ്റമുണ്ടാക്കുമെന്ന പ്രത്യാശയും അബ്ദുള്ളക്കുട്ടിക്കുണ്ട്. സ്‌കൂളുകളില്‍ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. സ്‌കൂളുകളില്‍ ആണ്‍ പെണ്‍ വിവേചനം ഉണ്ടാകാന്‍ പാടില്ലെന്നും ബോയ്‌സ് സ്‌കൂളില്‍ പഠിച്ച കുട്ടികളിലാണ് ലൈംഗിക വൈകൃതങ്ങള്‍കൂടുതലെന്നും അബ്ദുള്ളക്കുട്ടിയുടെ പുസ്തകത്തില്‍ പറയുന്നു

[jwplayer mediaid=”118667″]

DONT MISS
Top