എഴുതിയതെല്ലാം സത്യമെന്ന് നട്‌വര്‍ സിംഗ്

natwar-singhദില്ലി:വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകളെല്ലാം വസ്തുതകള്‍ തന്നെയാണെന്ന അവകാശ വാദവുമായി മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍സിംഗ് രംഗത്തെത്തി. സോണിയ ഗാന്ധിയെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തുക തന്റെ ലക്ഷ്യമല്ലെന്ന് അദ്ദേഹം ഇതുസംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയായി പ്രതികരിച്ചു. അതേസമയം സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് തടഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് ഇന്നും നട്‌വര്‍ സിംഗ് ആവര്‍ത്തിച്ചു.

ശ്രീലങ്കയിലേക്ക് 1987ല്‍ സമാധാന സേനയെ അയക്കാന്‍ രാജീവ് ഗാന്ധി തീരുമാനിച്ചത് മന്ത്രിസഭയില്‍ ആലോചിച്ചിട്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ സ്വയം വിമര്‍ശനം നടത്തണമെന്നും മൂന്ന് വര്‍ഷത്തിന് മുമ്പ് എഴുതി തുടങ്ങിയ പുസ്തകമാണ് താന്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

DONT MISS
Top