വിപണിയില്‍ ഒന്നാമതാകാന്‍ വോക്‌സ് വാഗണ്‍

ന്യൂയോര്‍ക്ക്:ടൊയോട്ടയെ പിന്തള്ളി വോക്‌സ് വാഗന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനം വില്‍ക്കുന്ന കമ്പനിയായി. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളിലാണ് വോക്‌സ് വാഗന്‍ ഒന്നാമത് എത്തിയത്.

കഴിഞ്ഞ ആറുമാസം കൊണ്ട് 50 ലക്ഷത്തി ഏഴായിരം വാഹനങ്ങളാണ് വോക്‌സ് വാഗന്‍ വിറ്റത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ടൊയോട്ട വിറ്റത് 48 ലക്ഷത്തി മുപ്പതിനായിരം വാഹനങ്ങളും. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളിയാണ് ടൊയോട്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ജനറല്‍ മോട്ടോഴ്‌സ് കഴിഞ്ഞ ആറുമാസം 49 ലക്ഷത്തി ഇരുപതിനായിരം വാഹനം വിറ്റ് രണ്ടാം സ്ഥാനത്ത് എത്തിയതോടെ ടൊയോട്ട മൂന്നാമതായി. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ നടത്തിയ മുന്നേറ്റമാണ് വോക്‌സ് വാഗനെ ഒന്നാമത് എത്തിച്ചത്. വര്‍ഷാവസാനം 98 ലക്ഷം വാഹനങ്ങള്‍ വിറ്റ് ടൊയോട്ടയുമായുള്ള അന്തരം നാലു ലക്ഷത്തിനു മുകളില്‍ എത്തുമെന്നാണ് വോക്‌സ് വാഗന്റെ കണക്ക്.

DONT MISS
Top