ഫോണ്‍ വിറ്റുതീര്‍ന്നത് അഞ്ചു സെക്കന്‍ഡില്‍ !!!

മുംബൈ:ചൈനീസ് കമ്പനിയായ സിയാവോമിയുടെ എംഐ ത്രീ സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ വിറ്റു തീര്‍ന്നത് അഞ്ചു സെക്കന്‍ഡുകൊണ്ട്. 13,999 രൂപ വിലയുള്ള ഇന്നലെ പുറത്തിറക്കിയ 10,000 ഹാന്‍ഡ് സെറ്റുകളും കണ്ണടച്ചു തുറക്കും മുന്‍പേ വിറ്റുപോവുകയായിരുന്നു.

ഓണ്‍ലൈന്‍ വില്‍പനയിലെ എല്ലാ റെക്കോഡുകളും ഭേദിച്ചാണ് എംഐ ത്രീ ഹാന്‍ഡ് സെറ്റ് ഇന്നലെ വിറ്റു തീര്‍ന്നു എന്നാണ് സിയാവോമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.  ഹാന്‍ഡ് സെറ്റിനായി ഒരു ലക്ഷം പേരാണ് ബുക്ക് ചെയ്തിരുന്നത്. ഇന്നലെ വില്‍പന തുടങ്ങിയപ്പോള്‍ രണ്ടര ലക്ഷം പേരാണ് ഫ്‌ളിപ് കാര്‍ട്ടിന്റെ സൈറ്റില്‍ ഉണ്ടായിരുന്നത്.

ആഴ്ചകള്‍ക്കു മുന്‍പ് പുറത്തിറക്കിയ 10,000 ഹാന്‍ഡ് സെറ്റുകള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് വിറ്റുപോയിരുന്നു. ഇനി ഓഗസ്റ്റ് അഞ്ചിന് അടുത്ത ഘട്ടമായി 10,000 ഹാന്‍ഡ് സെറ്റുകള്‍ കൂടി പുറത്തിറക്കാനാണ് തീരുമാനം. ഫ്‌ളിപ് കാര്‍ട് വഴിയായിരുന്നു വില്‍പന. അത്യാധുനിക സ്മാര്‍ട് ഫോണുകളിലുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ് എന്ന അവകാശ വാദവുമായാണ് 13,999 രൂപയ്ക്ക് എംഐ ത്രീ പുറത്തിറക്കിയിരിക്കുന്നത്.

DONT MISS
Top