കണ്ണൂര്‍ ഓടപ്പുഴ കോളനിയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു

കണ്ണൂര്‍ ഓടപ്പുഴ കോളനിയില്‍ ശൈശവ വിവാഹത്തിനിരയായി അച്ഛനും അമ്മയും ആരെന്നറിയാത്ത 35 കുരുന്നുകള്‍. മാതാപിതാക്കള്‍ ഉപേക്ഷിച്ച ഈ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല. കോളനികളിലെ സുമനസുകളുടെ സഹായത്തോടെ കഴിയുന്ന കുട്ടികള്‍ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്.

പതിനാലു വയസുകാരിയായ ആദിവാസി ബാലിക ശൈശവ വിവാഹത്തിനിരയായി അമ്മയായ പേരാവൂര്‍ ഓടപ്പുഴ കോളനിയിലാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ച 35 കുരുന്നുകള്‍ നരകതുല്യമായ ജീവിതം നയിക്കുന്നത്. അച്ഛനും അമ്മയും ഉപേക്ഷിച്ച ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത് കോളനികളിലെ സുമനസുകളാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ വിവാഹിതരായ മാതാപിതാക്കള്‍ ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വൈദ്യുതി പോലുമില്ലാത്ത വീടുകളില്‍ തിങ്ങിഇവര്‍ താമസിക്കുന്നത്. സ്‌കൂളില്‍ അയച്ചെങ്കിലും പഠനം തുടരാന്‍ പലപ്പോഴും ഇവര്‍ക്ക് സാധിക്കുന്നില്ല. ഇതിനിടെ താന്‍ പതിനേഴാം വയസില്‍ വിവാഹിതയായതാണെന്നും ഇത്തരം നിരവധി വിവാഹങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും ഒരു യുവതി ഞങ്ങളോട് സമ്മതിച്ചു.

പതിനാലു വയസുകാരി അമ്മയായ സംഭവമറിഞ്ഞശേഷം പട്ടികജാതി ക്ഷേമവകുപ്പും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. എന്നിട്ടും ഇവരുടെ ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികളൊന്നും ഇതുവരെയുമുണ്ടായിട്ടില്ല.

[jwplayer mediaid=”117588″]

DONT MISS
Top