അഭിനവ് ബിന്ദ്ര കോമണ്‍വെല്‍ത്തിനോട് വിടപറയുന്നു

ഗ്ലാസ്‌ഗോ ഗെയിംസോടെ കോമണ്‍വെല്‍ത്ത് വേദിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് ഒളിംപിക് ചാപ്യന്‍ അഭിനവ് ബിന്ദ്ര. ട്വിറ്ററിലൂടെയാണ് കോമണ്‍വെല്‍ത്ത് വേദിയോട് വിട പറയുകയാണെന്ന് ബിന്ദ്ര വെളിപ്പെടുത്തിയത്. ഇത് അഞ്ചാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് അഭിനവ് ബിന്ദ്ര മത്സരിക്കുന്നത്.

15 വര്‍ഷം മുമ്പ് ക്വാലലംപൂരിലായിരുന്നു ബിന്ദ്രയുടെ ആദ്യ കോമണ്‍വെല്‍ത്ത് പോരാട്ടം. എട്ട് മെഡലുകളാണ് ഗെയിംസിലെ ബിന്ദ്രയുടെ ഇതു വരെയുള്ള സമ്പാദ്യം.

DONT MISS
Top