ഗംഗാ ശുദ്ധീകരണത്തിനായി ലോകബാങ്ക് 6000 കോടി നല്‍കും

ഗംഗാ ശുദ്ധീകരണം നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു കാലം മുതലുള്ള മുഖ്യ അജന്‍ഡകളിലൊന്നാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നും. അത് കൊണ്ട് തന്നെ പ്രധാനമന്ത്രി മന്ത്രിസഭാ രൂപീകരണ സമയത്തും തന്റെ മുഖ്യ അജന്‍ഡയില്‍ മുറുകെപ്പിടിച്ചു. ഉമാഭാരതി എന്ന തന്റെ ഏറ്റവും അടുത്തയാള്‍ക്ക് ജലവിഭവ വകുപ്പ് നല്‍കുന്നതിനൊടൊപ്പം ഗംഗാ ശുദ്ധീകരണമെന്ന അധിക ചുമതല കൂടി ഏല്‍പ്പിക്കുകയും ചെയ്തു.

അപ്പോള്‍ പിന്നെ ലോക ബാങ്ക് പ്രസിഡന്റ് ഇന്ത്യിലെത്തിയപ്പോള്‍ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ എങ്ങനെ ഗംഗയേക്കുറിച്ച് പറയാതിരിക്കും. ഗംഗയേക്കുറിച്ച് പറഞ്ഞപ്പോള്‍ കാണ്‍പൂരിലെ ഗംഗാ തീരങ്ങളിലൂടെ സഞ്ചരിക്കാന്‍ ഇടയായതുകൊണ്ട് ലോക ബാങ്ക് പ്രസിഡന്റ് ജിം യങ് കിം അപ്പോള്‍ തന്നെ സഹായ പദ്ധതിയും പ്രഖ്യാപിച്ചുകളഞ്ഞു. 6000 കോടിയുടെ പദ്ധതി. 6000 കോടിയുടെ പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രഖ്യാപിച്ച തുക ഇപ്പോള്‍ പദ്ധതി നടപ്പാകുമെന്ന് ഉറപ്പായപ്പോള്‍ തരാമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഉറപ്പ് നല്‍കിയതാണ്. പദ്ധതി ഉടന്‍ നടപ്പാക്കണമെന്നും ഗംഗാ ശുദ്ധീകരണം ഒരു വലിയ പദ്ധതിയാണെന്നും കിം പറഞ്ഞു.

DONT MISS
Top