1983 നായിക നിക്കി ഗല്‍റാണിയുടെ ആദ്യ തമിഴ് ചിത്രം റിലീസിന്

മലയാള ചിത്രം 1983യിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നിക്കി ഗില്‍റാണി നായികയായി എത്തുന്ന ആദ്യ തമിഴ് ചിത്രം റിലീസിന് തയ്യാറായി.യുവതാരം ആദിയാണ് നായകന്‍.

മലയാളത്തില്‍ വന്‍ വിജയം നേടിയ 1983,ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിക്കി ഗല്‍റാണി തമിഴിലും നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന യഗവരയിനും നാ കാക്ക ഒരു ത്രില്ലര്‍ കഥയാണ് പറയുന്നത്.ചെന്നെയില്‍ നടന്ന ഒരു യാഥാര്‍ത്ഥ സംഭത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശങ്കര്‍ ചിത്രം ഈറത്തിലൂടെ തമിഴിലെത്തിയ ആദിയാണ് യഗവരയിനും നാ കാക്കയിലെ നായകന്‍.മിഥുന്‍ ചക്രവര്‍ത്തി,പശുപതി,റിച്ചാ പാല്ലോട്,നാസര്‍ തുടങ്ങി മികച്ച താര നിരയിലാണ് ചിത്രം ഒരുങ്ങുന്നത്.നവാഗതനായ സത്യ പ്രഹാസ് പിനിഷെട്ടിയാണ് സംവിധാനം.

പ്രസന്നന്‍,പ്രവീണ്‍,ശ്യം എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം.ചിത്രീകരണം പൂര്‍ത്തിയാക്കിയ യഗവരയിനും നാ കാക്ക ഉടന്‍ തീയേറ്ററുകളില്‍ എത്തും.

[jwplayer mediaid=”116572″]

DONT MISS
Top