ക്രിസ്റ്റ്യാനോയെ ഗര്‍ഭത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അമ്മ

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഗര്‍ഭത്തിലേ കൊന്നുകളയാന്‍ ശ്രമിച്ചിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞദിവസം പോര്‍ച്ചുഗലില്‍ പ്രകാശനം ചെയ്ത ആത്മകഥയിലാണ് ഡോളറസ് അവിറോ താന്‍ ഗര്‍ഭമലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ലോകത്തെ അറിയിച്ചത്.

ഗര്‍ഭമലസിപ്പിക്കണമെന്ന ആഗ്രഹവുമായി ആശുപത്രിയിലെത്തിയ തന്നെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തി.
പിന്നീട് ചൂടുള്ള ബിയര്‍ കുടിച്ചാല്‍ ഗര്‍ഭം അലസിപ്പിക്കാമെന്ന് പലരും പറഞ്ഞത് കേട്ട് അതിന് ശ്രമിച്ചു. കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. പക്ഷെ ഒന്നും ഫലം കണ്ടില്ല. തുടര്‍ന്ന് താന്‍ അമ്മയാകുന്നുവെന്ന സത്യത്തെ ഏറെ വിഷമത്തോടെ അംഗീകരിക്കേണ്ടിവന്നുവെന്നും ഡോളറസ് അവിറോ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം ക്രിസ്റ്റ്യാനോ മുതിര്‍ന്നപ്പോള്‍ അവനെ അറിയിച്ചിരുന്നുവെന്നും ഡോളറസ് ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.

DONT MISS
Top