ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റ്:രണ്ടാം ദിനം ഇംഗ്ലണ്ടിന് ബാറ്റിംങ്ങ് തകര്‍ച്ച

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകര്‍ച്ച. 217 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. അലിസ്റ്റര്‍ കുക്കും സാം റോബ്‌സണും ജോ റൂട്ടും ഇയാന്‍ ബെല്ലും മൊയീന്‍ അലിയുമാണ് പുറത്തായത്.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകളും രവീന്ദ്ര ജഡേജയും മുരളി വിജയും ഓരോ വിക്കറ്റും വീഴ്ത്തി.ഒന്നാം ഇന്നിംഗ്‌സില്‍ 295 റണ്‍സെടുത്ത് പുറത്തായിരുന്നു.ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 76 റണ്‍സ് കൂടി വേണം.

DONT MISS
Top