ഗുഡ് ബൈ ആണ്‍ഡ്രോയ്ഡ്

മൈക്രോസോഫ്റ്റ് കടുത്ത തീരുമാനങ്ങളിലാണ്. പുസംഘടന ലക്ഷ്യമെന്ന് ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നദെല്ല പറഞ്ഞാലും അതിന്റെ അര്‍ത്ഥം ചെലവു ചുരുക്കല്‍ എന്നു കൂടിയാണ്. കമ്പനിയുടെ 39 വര്‍ഷത്തെ ഏറ്റവും വിലിയ പിരിച്ചുവിടലായിരിക്കും അടുത്ത ജൂണ്‍ മാസത്തില്‍ മൈക്രോസോഫ്റ്റില്‍ നടക്കാന്‍ പോകുന്നത്. അതായത് കമ്പനിയിലെ 18000 തസ്തികകളാണ് മൈക്രോസോഫ്റ്റ് ഇല്ലാതാക്കുന്നത്. അതു കൂടാതെ ആണ്‍ഡ്രോയിഡ് എന്ന ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കമ്പനി പൂര്‍ണമായും വിടപറയുകയുമാണ്.

ആണ്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എക്‌സ് സീരീസ് ഫോണുകള്‍ മുഴുവന്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റും. ആശാ സീരീസുകളേയും വിന്‍ഡോസിലേക്ക് മാറ്റും. ലൂമിയ ഫോണുകളുടെ വില്‍പ്പന ഉയര്‍ത്താനുള്ള സത്വര നടപടികളും മൈക്രോസോഫ്റ്റ് നടത്തും. എന്നാല്‍ പിരിച്ചു വിടുന്ന ജീവനക്കാരില്‍ ഇന്ത്യക്കാര്‍ കുറവായിരിക്കുമെന്ന സൂചനയാണ് മൈക്രോസോഫ്റ്റ് നേതൃത്വം നല്‍കുന്ന സൂചന. എന്നാല്‍ പിരിച്ചുവിടുന്ന 18000 ജീവനക്കാരില്‍ 12500 ആളുകളും നോക്കിയയില്‍ നിന്ന് വന്നവരായിരിക്കും. ഈ വര്‍ഷം ആദ്യം 720 കോടി രൂപക്കാണ് മൈക്രോസോഫ്റ്റ് നോക്കിയയയുടെ ഹാന്‍ഡ് സെറ്റ് വിഭാഗത്തെ സ്വന്തമാക്കിയത്.

DONT MISS
Top