കണ്ണൂരില്‍ 14വയസുകാരി പ്രസവിച്ചു; ഭര്‍ത്താവിന് പ്രായം 15

കണ്ണൂരില്‍ പതിനഞ്ചുവയസുകാരിയായ ആദിവാസി ബാലിക അമ്മയായി. പേരാവൂര്‍ ഓടപ്പുഴ കോളനിയിലാണ് സംഭവം. ശൈശവ വിവാഹത്തിന് ഇരയായ ബാലികയുടെ ഭര്‍ത്താവിന് 15 വയസ് മാത്രമാണ് പ്രായം.

കണ്ണൂര്‍ പേരാവൂര്‍ ഓടപ്പുഴ കോളനിയിലാണ് പതിനാലു വയസുള്ള ആദിവാസി ബാലിക ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. തലശേരി ജനറല്‍ ആശുപത്രിയില്‍ ഒരാഴ്ച മുമ്പായിരുന്നു പ്രസവം. സമീപവാസിയായ പതിനഞ്ചുകാരനാണ് കുട്ടിയുടെ ഭര്‍ത്താവ്. എന്നാല്‍ വിവാഹം സംബന്ധിച്ച രേഖകളൊന്നും ഇവരുടെ പക്കലില്ല. ഊരുകൂട്ടങ്ങള്‍ ചേര്‍ന്നാണ് ഇവരുടെ വിവാഹം നടത്തിയതെന്ന് ആദിവാസികള്‍ വ്യക്തമാക്കുന്നു.

ഇതേ കോളനിയില്‍ ഇരുപതോളം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആക്ഷേപമുയരുമ്പോഴും ആദിവാസി ക്ഷേമവകുപ്പ് അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. കോളനിയില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം.

DONT MISS
Top