ബാലവേലയെക്കുറിച്ച് അറിവ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയില്ല

പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ബാലവേലയെക്കുറിച്ച് അറിവ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. കെവി വിജയദാസ് എംഎല്‍എ നല്‍കിയ സബ്മിഷനുള്ള മറുപടിയില്‍ പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ ബാലവേലയില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പാലക്കാട് മീനാക്ഷിപുരത്തെ തോട്ടങ്ങളില്‍ നടക്കുന്ന ബാലവേലയെക്കുറിച്ച് കെവി വിജയദാസ് എംഎല്‍എയാണ് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്താതെയും നടപടിയെടുക്കാതെയും ഇവിടെ ബാലവേല നടക്കുന്നില്ലെന്ന മറുപടി നല്‍കി സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

വിജയദാസ് നല്‍കിയ സബ്മിഷന് ഈ മേഖലയില്‍ കൊഴിഞ്ഞാംപാറ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സഹകരണത്തോടെ ഇവിടുത്തെ തെങ്ങിന്‍തോപ്പുകളില്‍ പരിശോധന നടത്തിയെന്നും ബാലവേല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്. എന്നാല്‍ ഇവിടുത്തെ മുപ്പതോളം തെങ്ങിന്‍തോപ്പുകളില്‍കുട്ടികളെ അടിമപ്പണിച്ചെയ്യിക്കുന്നുവെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവിട്ടതോടെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. ഇവിടെ ബാലവേല നടക്കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും വ്യക്തമാക്കി.

കൊഴിഞ്ഞാംപാറ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആഴ്ചയില്‍ രണ്ടുദിവസവും ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആഴ്ചയിലൊരിക്കലും ഇവിടുത്തെ തോട്ടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നൂറുക്കണക്കിന് കുട്ടികളാണ് ഇവിടെ അടിമപ്പണിയെടുക്കുന്നത്.

[jwplayer mediaid=”115275″]

DONT MISS
Top