പ്രമുഖ തമിഴ് താരങ്ങള്‍ അണിനിരക്കുന്ന പാട്ട്  

പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കഥൈ തിരക്കഥൈ വാസനം ഇയക്കത്തിന്റെ പ്രചരണ ഗാനം പ്രേക്ഷകരിലേക്ക്. പ്രമുഖ തമിഴ് താരങ്ങളാണ് പാട്ടിലണി നിരക്കുന്നത്.

സി.സത്യയാണ് കഥൈ തിരക്കഥൈ വാസനം ഇയക്കത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പുതുമുഖ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തമിഴിലെ ഒട്ടുമിക്ക യുവതാരങ്ങളും അതിഥി വേഷങ്ങളില്‍ എത്തുന്നു. ആര്യ, അമലാപോള്‍, ഭരത്, ശ്രീകാന്ത്, ചേരന്‍, ഇനിയ, പ്രകാശ് രാജ്,വിശാല്‍,വിമല്‍,വിജയ് സേതുപതി ഇങ്ങനെ നീളുന്നു അതിഥി താര നിര. ഈ താരങ്ങളെല്ലാം തന്നെ പാട്ടിലും അണിനിരക്കുന്നുണ്ട്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നാണ് പാര്‍ത്ഥിപന്‍ തന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഥയില്ലാത്ത സിനിമ എന്ന ടാഗ് ലൈനിലാണ് കഥൈ തിരക്കഥൈ വാസനം ഇയക്കം തീയേറ്ററുകളിലേക്ക് എത്തുന്നത്. പുതുമുഖങ്ങളായ സന്തോഷ് പ്രതാപ്, അഖില കിഷോര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

നടനായും നിര്‍മ്മാതാവായും തിളങ്ങിയ പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന പതിനൊന്നാമത്തെ ചിത്രമാണിത്.

[jwplayer mediaid=”115202″]

DONT MISS
Top