9 ദിവസം കൂടി കാത്തിരിക്കൂ…മൊബീലിയോ എത്താന്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹോണ്ട മൊബീലിയോ എത്തുകയാണ് ഇന്ത്യിലേക്ക്. നോയിഡയിലെ ഓട്ടോ ഷോയില്‍ ആഗോഷ പൂര്‍വ്വം അവതരിപ്പിച്ച 7 സീറ്റര്‍ എസ്യുവി ജൂലൈ 23 ന് ഇന്ത്യന്‍ വിപണിയിലെത്തും. ആറര ലക്ഷം മുതല്‍ എട്ടര ലക്ഷം വരയാണ് മൊബീല്യുയോയുടെ വില. 50000 രൂപയുടെ പ്രീബുക്കിംഗ് ഹോണ്ട ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

4390 എം എം നീളവും 1680 എം എം വീതിയും 1610 എം എം ഉയരവുമുള്ള മൊബീലിയോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 189 എം എം ആണ്. 2 ഫ്യുവല്‍ എഫിഷ്യന്റ് എഞ്ചിന്‍ ഓപ്ഷനുകളുള്ള മൊബീലിയോ 23 കെഎംപിഎല്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ ഇന്നോവ, മാരുതി സുസുക്കിയുടെ എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളാണ് മൊബീലിയോയുടെ പ്രധാന എതിരാളികള്‍.

DONT MISS
Top