എച്ച് ടി സിയും എത്തുന്നു ബജറ്റ് ഫോണുകളുമായി

വലിയ വിലയില് മാത്രം ഫോണ്‍ ഇറക്കുന്ന ചില (നോണ്‍ സാസംങ്) വമ്പന്‍മാരുണ്ടായിരുന്നു ആഗോള
ഫോണ്‍ വിപണിയില്‍. എന്നാല്‍ ഇവര്‍ക്കൊക്കെ ഇപ്പോള്‍ തിരിച്ചറിവിന്റെ കാലമാണ്. ബജറ്റ്‌ ഫോണ്‍ കൂടി വേണം ബ്രാന്‍ഡിനെ സാധാരണക്കാരില്‍ എത്തിക്കാന്‍ എന്നൊരു ചിന്തയിലേക്ക് ആഗോള വമ്പന്‍മാര്‍ വളര്‍ന്നിരിക്കുന്നു ( അല്ല ചെറുതായിരിക്കുന്നു). ആദ്യം ജാഡകള്‍ വിട്ട് പുറത്തിറങ്ങിയത് ബ്ലാക്ക് ബെറിയാണ് ചെറിയ ഫോണുകള്‍ (അതായത് വലിപ്പത്തിലല്ല വിലയില്‍) ഫോണുകള്‍ ബ്ലാക്ക് ബെറിക്ക് പണ്ടും ഉണ്ടായിരുന്നു. കര്‍വ്വ് സീരീസുകളെ എല്ലാം എല്ലാവര്‍ക്കും നന്നായി അറിയുകയും ചെയ്യാം. പക്ഷെ ബി ബി 10 എന്ന ബ്ലാക്ക് ബെറിയുടെ എലീറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ സാധാരണക്കാരുടെ ഇടയിലെത്തിക്കാനുള്ള അസാധരണ നീക്കമാണ് ബ്ലാക്ക് ബെറി നടത്തിയത്. അതായത് ,ഡെ് 3 എന്ന 12000 രൂപയില്‍ തുടങ്ങുന്ന ബി ബി ടെണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബജറ്റ് ഫോണ്‍.

മോട്ടോ ഇ എന്ന ഗൂഗിളിന്റെ ബജറ്റ് ഫോണിന്‍രെ വിജയം ആഗോളതലത്തില്‍ തന്നെ മറ്റു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളേയും സ്വാധീനിച്ചിരിക്കാം. സാംസങ്ങിനും നോക്കിയക്കും പണ്ടേ ബജറ്റ് ഫോണുകളോടാണ് താത്പര്യം.

അപ്പോള്‍ എച്ച് ടിസിയുെ ഇറങ്ങുകയാണ് ബജറ്റ് ഫോണ്‍ മാര്‍ക്കറ്റിലേക്ക്. എച്ച് ടി സി വണ്‍. എച്ച് ടിസി എക്‌സ് പിന്നെ ഇവയുടെ പുതിയ വേര്‍ഷനുകളും ഇവയൊക്കെ ആയിരുന്നു എച്ച് ടിസിയുടെ ഇന്ത്യയില്‍ വിജയം നേടിയ ഓഹരികള്‍. എന്നാല്‍ ഇവക്കൊക്കെ തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു. ഡിസയര്‍ 616 എന്നാണ് എച്ച് ടി സി ഉടന്‍ അവതരിപ്പിക്കുന്ന ബജറ്റ് ഫോണിന്റെ പേര്. ഇത് കൂടാതെ വണ്‍ സീരീസില്‍ ഇ 8 എന്നൊരു പുതിയ ഫോണ്‍ കൂടി നിലനില്‍പ്പിനായി ഇപ്പോള്‍ ബുദ്ധിമുട്ടുന്ന ഈ തായ് വാന്‍ കമ്പനി പുറത്തിറക്കും.

2014 ല്‍ മാത്രം 600 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനിക്ക് ഇനി പിടിച്ചു നില്‍പ്പിന്റെ മാര്‍ഗങ്ങള്‍ തേടിയേ മതിയാകൂ. നിലവില്‍ ഇന്ത്യയില്‍ ഡിസയര്‍ സീരീസിലെ എച്ച് ടി സി 210 മാത്രമാണുള്ളത്. 10000 രൂപക്ക് താഴെ നില്‍ക്കുന്ന ഫോണായിരിക്കും പുതിയ 616 ഡിസയര്‍. സാംസങ്ങ് ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൈക്രോമാക്‌സ് രണ്ടാമതും കാര്‍ബണ്‍ മൂന്നാമതുമാണ്. ലാവക്ക് നാലും നോക്കിയക്ക് അഞ്ചുമാണ് സ്ഥാനം. ഇവരേക്കാളും വളരെ പിറകിലായ എച്ച് ടി സിക്ക് ഒരു പക്ഷെ ഒരു തിരിച്ചുവരവൊരുക്കാന്‍ ഡിസയര്‍ 616 ന് കഴിഞ്ഞേക്കും.

DONT MISS
Top