സുവര്‍ണ പന്ത് മെസിക്ക്

പരാജയഭാരത്തിനിടെ അര്‍ജന്റീനക്ക് ലഭിച്ച ആശ്വാസമാണ് ലയണല്‍ മെസിയ്ക്ക് ലഭിച്ച ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. മികച്ച താരമായി മെസിയെ പ്രഖ്യാപിച്ചപ്പോള്‍ തേങ്ങലുകള്‍ക്കിടയില്‍ കയ്യടിയുയര്‍ന്നു.

ജര്‍മ്മനിയുടെ തോമസ് മുള്ളര്‍ സില്‍വര്‍ ബോളും ഹോളണ്ടിന്റെ ആര്യന്‍ റോബന്‍ ബ്രോണ്‍സ് ബോളും സ്വന്തമാക്കി. ലോകകപ്പിന്റെ കണ്ടെത്തലായ ജയിംസ് റോഡ്രിഗസ് 6 ഗോളുകളുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. 5 ഗോളുകളുമായി തോമസ് മുള്ളറാണ് രണ്ടാമത്. ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് ലോകകപ്പിലെ മികച്ച യുവതാരം. അര്‍ജന്റീനയുടെ സെര്‍ജിയോ റൊമേറോയെയും കോസ്റ്ററിക്കയുടെ കെയിലര്‍ നവാസിനേയും പിന്തള്ളി ജര്‍മ്മന്‍ വിജയത്തിന് കാവല്‍ നിന്ന മാനുവല്‍ ന്യുയറാണ് മികച്ച ഗോള്‍ കീപ്പര്‍.

മരിയോ കെംപസിനും മറഡോണക്കും ശേഷം ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യ അര്‍ജന്റീനന്‍ താരമാണ് ലയണല്‍ മെസ്സി.

DONT MISS
Top