വരുന്നൂ, യെന്തിരന്മാരുടെ റോബോ കപ്പ്

ഫിഫ ലോകകപ്പ് അവസാനിച്ചാല്‍ ഉടന്‍ തന്നെ മറ്റൊരു ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ബ്രസീല്‍. മെസ്സിക്കും നെയ്മറിനുമെല്ലാം പകരം റോബോട്ടുകളാകും റോബോ കപ്പിലെ താരങ്ങള്‍.

ലോകമെമ്പാടുമുള്ള റോബോട്ട് ടീമുകള്‍ തയ്യാറെടുക്കുകയാണ്. വിശ്വമേളയില്‍ കിരീടം ഉയര്‍ത്താന്‍. ഇനി വരാന്‍ പോകുന്നത് ലോഹത്തില്‍ തീര്‍ത്ത ബൂട്ടുകളുടെ കളി ആവേശം.

എല്ലാ വര്‍ഷവും നടക്കുന്നതാണ് റോബോ കപ്പ് എങ്കിലും ഇത്തവണ 24 ടീമുകളാണ് പന്ത് തട്ടാന്‍ എത്തുന്നത്. അഞ്ച് വയസ്സുകാരുടെ ഫുട്‌ബോള്‍ മത്സരത്തിന്റെ നിലവാരത്തിലേക്കെ ഇതു വരെ റോബോ ടീമുകള്‍ക്ക് എത്താന്‍ സാധിച്ചിട്ടുള്ളൂ എന്ന് പെന്‍സില്‍വാനിയ ടീമിന് പിന്നിലുള്ള പ്രൊഫസര്‍ ഡാന്‍ ലീ പറയുന്നു.

ഓരോ റോബോട്ടുകളിലും ചെയ്തിരിക്കുന്ന പ്രോഗ്രാമിഗിന് അനുസൃതമായിരിക്കും അവരുടെ കളത്തിലെ പ്രകടനം. 2050ലേക്കാണ് ഇവര്‍ ഗോള്‍വല മെനയുന്നത്. ഫിഫ ലോകകപ്പിലെ ജേതാക്കളെ പരാജപ്പെടുത്താന്‍ മേന്‍മയുള്ള ഒരു റോബോ സംഘമാണ് ഇവരുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ഭാവിയിലെ മെസ്സിമാരും നെയ്മര്‍മാരും കരുതിയിരിക്കുക. 2050ല്‍ റോബോട്ട് സംഘം പന്തുമായി എത്തും നിങ്ങളെ വെല്ലുവിളിക്കാന്‍.

[jwplayer mediaid=”114563″]

DONT MISS
Top