അറുപതിലേക്ക് വീഴാതെ രൂപ

പ്രീബജറ്റ് ബൂം ഓഹരി വിപണികളില്‍ മാത്രമല്ല. നാണ്യ വിപണികളിലും പ്രകടമാണ്. ഇറക്കുമതിയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ നേരിട്ട് ബാധിക്കുന്ന ഒരു ഘടകം. എണ്ണയാണ് ഇന്ത്യ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ ഇറാഖ് പ്രതിസന്ധി ഇന്ത്യന്‍ രൂപയെ വലിയ ഒരു ഇടിവിലേക്ക് നയിക്കാമായിരുന്നു. പക്ഷെ ഇറാഖ് പ്രതിസന്ധി രൂക്ഷമായിരുന്നപ്പോഴും ബെയ്ജിലെ എണ്ണപ്പാടങ്ങള്‍ കത്തിയപ്പോഴും ഒന്നും ഇന്ത്യന്‍ രൂപ പക്ഷെ 61 ന് മുകളില്‍ പോയില്ല. അതായത് നഷ്ടങ്ങളിലേക്ക് പോയില്ല.

പിന്നെ ബജറ്റ് പ്രതീക്ഷയില്‍ വിപണികളില്‍ ഒരു ഉണര്‍വ്വ് ഉണ്ടായപ്പോള്‍ തന്നെ നാണ്യ വിപണിയും മെച്ചപ്പെട്ടു. വീണ്ടും 60 ന് താഴെയെത്തുകയും ചെയ്തു. ഇവിടെയെല്ലാം ഇന്ത്യന്‍ രൂപയെ രക്ഷിച്ചത് വിദേശ നിക്ഷേപകരാണ്. അവര്‍ എഫ്‌ഐഐ രൂപത്തിലാണെങ്കിലും നടത്തിയ നിക്ഷേപങ്ങളും. ഇന്നലെത്തെ കുതിപ്പില്‍ 60 ന് താഴെയെത്തിയ രൂപ ഇന്ന് 59 രൂപ 50 പൈസ എന്ന നിലവാരത്തിലേക്ക് കടന്നു.

DONT MISS
Top