ആമസോണില്‍ നിന്നും സ്മാര്‍ട്ട്‌ഫോണും

പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ കമ്പനിയില്‍ നിന്നും ഇനി സ്മാര്‍ട്ട് ഫോണും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കുത്തകകളായ ആപ്പിളിനോടും സാംസങിനോടും മത്സരിച്ചാണ് ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നത്. പുതിയ സ്മാര്‍ട്ട്ഫോണ്‍ ആമസോണ്‍ ഇന്ന് പുറത്തിറക്കി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയ വിപ്ലവത്തിനായിരിക്കും ആമസോണിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ തുടക്കമിടുക. ത്രിമാന സംവിധാനങ്ങളാണ് ഇന്ന് പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകത.

ത്രീഡി സംവിധാനങ്ങളും കണ്ണടയും ഉപയോഗിക്കാതെ തന്നെ ത്രിമാന വീഡിയോകളും ചിത്രങ്ങളും കാണാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ആമസോണ്‍ സാങ്കേതിക ലോകത്തിനായി പുറത്തിറക്കുന്നത്.

ത്രീഡി ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും സെറ്റുപയോഗിച്ച് ത്രീഡി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് സൂചനയുണ്ട്. അമേരിക്കയിലെ സിയാറ്റിലില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് ആമസോണ്‍ പുറത്തിറക്കിയ വീഡിയോ നേരത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇതുവരെ കിന്‍ഡ്ല്‍ പരമ്പരയിലുള്ള ഇ റീഡറുകളും ടാബ്‌ലറ്റുകളും മാത്രമാണ് ആമസോണ്‍ ഇറക്കിയിട്ടുള്ളത്.

[jwplayer mediaid=”109181″]

DONT MISS
Top