പ്രധാനമന്ത്രിയ്ക്ക് അവഹേളനം: ആവിഷ്‌കാര സ്വാതന്ത്ര്യമോയെന്ന് പിണറായി വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് സംസാരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്ത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നായിന്റെ മോന്‍ എന്ന് വിശേഷിപ്പിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് വി മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ തെറിവിളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി വിശേഷിപ്പിക്കുന്നത് അവരുടെ സംസ്‌കാരമാണ്.

വിവാദ കോളെജ് മാഗസിനുകളെ വെള്ളപൂശിയ സംസ്ഥാന ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വിവാദ മാഗസിനുകള്‍ക്കെതിരെ നടപടിയെടുക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top