ബദായൂമില്‍ വീണ്ടും കൂട്ടബലാത്സംഗം

ബദായൂം: രണ്ട് ദളിത് സോഹദരിമാരെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ ഉത്തര്‍പ്രദേശിലെ ബദായൂമിനില്‍ വീണ്ടും കൂട്ട ബലാത്സംഗം. രണ്ട് കുട്ടികളുടെ അമ്മയായ 32 കാരിയാണ് കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായത്.

രാത്രിയില്‍ മരുന്ന് വാങ്ങിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍കൊണ്ട് പോയി മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. ഒരു ദിവസത്തോളം തടങ്കലില്‍ വച്ച ശേഷം ഇന്നലെയാണ് യുവതിയെ മോചിപ്പിച്ചത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസുകാരന്റെ മകനുള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ പ്രശ്‌നങ്ങള്‍പരിഹരിക്കാന്‍സംസ്ഥാനവും കേന്ദ്രസര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങള്‍സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

ഇതിനിടെ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഉത്തരാഖണ്ഡില്‍നിന്നുള്ള ബിജെപി നേതാവിനെ മരിച്ച നിലയില്‍കണ്ടെത്തി. ശരീരമാസകലം മുറിവേറ്റ നിലയില്‍ കാറിലാണ് രാജേഷ് റസ്‌തോഗിയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളെ സംബന്ധിച്ച പരാതികള്‍വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മുലായം സിംഗ് യാദവ് സംസ്ഥാനത്തെ മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തു. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍യോഗത്തില്‍പങ്കെടുത്തു.

DONT MISS
Top