ലോകകപ്പ് ആഘോഷിച്ച് ഗൂഗിളും

ലോകത്തിലെ എല്ലാ ആഘോഷങ്ങളും സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ആഘോഷിക്കാറുണ്ട്. ഇന്ന് തുടങ്ങുന്ന ഫിഫ ലോകകപ്പും ഏത് ഫുട്‌ബോള്‍ ആരാധകരെയും പോലെ ഗൂഗിളും ആഘോഷിക്കുകയാണ്. ഫുട്‌ബോള്‍ ഡൂഡിലിലിലൂടെയാണ് ലോകം ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തെ ഗൂഗിള്‍ വരവേല്‍ക്കുന്നത്.

ഗൂഗിളിന്റെ ഹോം പേജ് തുറക്കുന്ന ഉപഭോക്താവിന്റെ മുമ്പിലേക്ക് ഒരു ഫുട്‌ബോള്‍ ഉരുണ്ടുവരുന്ന രീതിയിലാണ് ഡൂഡിള്‍ തയ്യാറാക്കിയിരിക്കുന്നത്. മഞ്ഞയും പച്ചയും നിറങ്ങളില്‍ ബ്രസീലിന്റെ പതാക പോലെയാണ് ഫുട്‌ബോളിന്റെ നിറവും. പന്ത് ഉരുണ്ടുവരുമ്പോള്‍ അത് തട്ടിതെറിപ്പിക്കനുള്ള ആവേശത്തില്‍ ഗൂഗിള്‍ എന്നെഴുതിയ അക്ഷരങ്ങള്‍ക്ക് കാലുകള്‍ മുളയ്ക്കുന്നു.

പിന്നീട് റിയോ ഡി ജനീറോ നഗരത്തിന്റെ കാര്‍ട്ടൂണ്‍ ചിത്രം തെളിഞ്ഞു വരും. മലമുകളിലെ കൂറ്റന്‍ ക്രിസ്തുവിന്റെ ശില്‍പ്പവും ഡൂഡിളില്‍ ആവിഷ്‌കരിച്ചുണ്ട്.

[jwplayer mediaid=”108025″]

DONT MISS
Top