പച്ചപ്പിന്റെ പാട്ടുകൂട്ടം

ഇന്ന് ലോക പരിസ്ഥിതി ദിനം. നാടെങ്ങും പച്ചപ്പിനായുള്ള പ്രചരണങ്ങളാണ്. പ്രക്യതിക്കും മരങ്ങള്‍ക്കും വേണ്ടി പാടുന്ന ഒരു റോക്ക് ബാന്‍ഡ് സംഘത്തെ പരിചയപ്പെടാം . ത്യശ്ശൂര്‍ ആസ്ഥാനമായുള്ള അസാസീല്‍. പ്രശസ്ത കവിതകളും നാടന്‍ശീലുകളുമാണ് മെറ്റല്‍ റോക്ക് ബാന്‍ഡ് മോഡില്‍ അവതരിപ്പിക്കുന്നത്.

അയ്യപ്പപണിക്കരുടെ കാടെവിടെ മക്കളേയും കടമ്മനിട്ടയുടെ കുറത്തിയും ഇവിടെ പുനര്‍ജനിക്കുകയാണ്. പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍. ഇത് അസാസീല്‍ . മെറ്റല്‍ റോക്ക് ബാന്‍ഡ്. ത്യശ്ശൂര്‍ ആസ്ഥാനമായി കഴിഞ്ഞ 7 വര്‍ഷം കൊണ്ട് വളര്‍ന്ന പാട്ടുകൂട്ടം. മരങ്ങള്‍ക്കും മണ്ണിനും പച്ചപ്പിനും വേണ്ടിയാണ് അസാസീല്‍ മിക്ക പാട്ടുകളും. റോക്ക് എന്ന് കേട്ടാല്‍ അടിച്ച് പൊളിയാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് അസാസീലും അവരുടെ പാട്ടുകളും.

[jwplayer mediaid=”106568″]

DONT MISS
Top