സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്. പുറത്ത് നിന്ന് വൈദ്യുതി എത്തിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. ഇടമണ്‍, കൊച്ചി, മൈസൂര്‍, അരീക്കോട് വൈദ്യുതി ലൈനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ആര്യാടന്‍ പറഞ്ഞു.

അതേസമയം, വടക്കന്‍ ജില്ലകളില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പകലും രാത്രിയും നിയന്ത്രണമുണ്ടാകും. കര്‍ണാടകത്തില്‍ നിന്ന് വൈദ്യുതി എത്തിക്കുന്ന കടക്കൊല്ലകണിയാംപറ്റ 220 കെ.വി.ലൈന്‍ ഇടിമിന്നലേറ്റ് തകര്‍ന്നതിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

അറ്റകുറ്റപണികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വനമേഖലയില്‍ അറ്റകുറ്റപണി നടത്തുന്നതിനുള്ള ബുദ്ധിമുട്ടാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നതില്‍ തടസമുണ്ടാക്കുന്നത്. മാടക്കത്തറ ഷൊര്‍ണ്ണൂര്‍ 220 കെ.വി ലൈന്‍ കഴിഞ്ഞ ദിവസം ഇടിമിനിനലേറ്റ് തകര്‍ന്നതും വടക്കന്‍ ജില്ലകളില്‍ വൈദ്യുതി വിതരണം തടസപ്പെടുന്നതിനു കാരണമായിട്ടുണ്ട്. നാളെ വൈദ്യുതി വിതരണം സാധാരണ നിലയിലാകുമെന്ന് കെ. എസ്.ഇ.ബി അറിയിച്ചു.

DONT MISS
Top