ഫെയ്സ്ബുക്ക് ഭ്രാന്ത്

ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ലെങ്കില്‍ ആകെ നാണക്കേടാണ് പലര്‍ക്കും. ഫെയ്‌സ്‌സ്ബുക്കില്‍ അക്കൗണ്ട് തുറന്നാലോ കൊണ്ടു പിടിച്ച ഓട്ടമാണ് . സ്വന്തം പടവും മറ്റുള്ളവന്റെ പടവും പോസ്റ്റുചെയ്യാനുള്ള നെട്ടോട്ടം. ലൈക്കു ചെയ്യാനും ലൈക്കു ചെയ്യാതിരിക്കാനുമുള്ള അവസരം ഫെയ്‌സ് ബുക്കിലുണ്ടെങ്കിലും ലൈക്കു കൂട്ടാന്‍ ചില ഫെയ്‌സ്ബുക്ക് പുഴുക്കള്‍ എന്തു ചെയ്യാനുള്ള തിരക്കിലാണിപ്പോള്‍. ചിലപ്പോള്‍ ആത്മഹത്യ ചെയ്തും ഫെയ്‌സ് ബുക്ക് അവേശം കൂട്ടാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ആത്മഹത്യാ സംഭവം ഇതിന് ഉദാഹരണം.

ഇത് ആലപ്പുഴയിലെ അഭിലാഷിന്റെ ആത്മഹത്യ ദൃശ്യം. ആലപ്പുഴയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കായംങ്കുളം എരുവ സ്വദേശി ശശിയുടെ മകന്‍ അഭിലാഷ്. ഈ മുപ്പത്തിരണ്ടുകാരന്‍ ഇത് രണ്ടാം തവണയാണ് സെല്‍ഫി സമ്പ്രദായത്തില്‍ ആത്മഹത്യ ചിത്രീകരിക്കുന്നത്. മുമ്പ് ആത്മഹത്യ അഭിനയിച്ച് ഫെയ്‌സ് ബുക്കില്‍ അപ്പ് ലോഡ് ചെയ്ത അഭിലാഷ് കൂടുതല്‍ ലൈക്കുകള്‍ നേടിയിരുന്നു.

അഭിലാഷിന്റെ അഭ്യുദയകാംഷികള്‍ അന്ന് അഭിലാഷിനെ താക്കീത് ചെയ്തിരുന്നു. പക്ഷെ എന്തു ഫലം. മദ്യ ലഹരി മൂത്തപ്പോള്‍ അഭിലാഷ് വീണ്ടും ഷീറ്റ് കൈയ്യിലെടുത്തു. കഴുത്തില്‍ കുരുക്ക് മുറുക്കി ഫേസ് ബുക്ക് കൂട്ടുകാരോടെ ചാവന്‍ വരുന്നോ എന്ന് ചോദിച്ചു. പിന്നെ ചിരിച്ചു. ഫാനില്‍ കുരുക്കിട്ട് താഴേക്ക് ചാടി കുറച്ച് നേരം അഭിനയം തുടര്‍ന്നു. പാവം അഭിലാഷിനെ ഇക്കുറി ഭാഗ്യമോ അഭിനയ ദേവതകളോ തുണച്ചില്ല. അങ്ങനെ എരുവ ശശിയുടെ മകന്‍ അഭിലാഷ് സ്വയം ശശിയായി.

അഭിലാഷിനെ പോലെ ധാരാളം ചെറുപ്പക്കാര്‍ ഫേസ് ബുക്ക് ക്രേസ് കേറി ദുരന്തം ഏറ്റുവാങ്ങുന്നുണ്ടെന്നാണ് കണക്കുകളും സംഭവങ്ങളും സൂചിപ്പിക്കുന്നത്. തീവണ്ടിക്കുമുന്നില്‍ നിന്ന് പടം പിടിച്ച് ഫെയ്‌സ് ബുക്കിലിടാന്‍ നോക്കി മരണം ഇരന്നു വാങ്ങുന്നവരും അപകടകരമായി വണ്ടി ഓടിച്ച് ഫോട്ടോ പിടിച്ച് അപകടത്തില്‍പ്പെടുന്നവരും ധാരാളം. ഇതിനൊന്നും ഫെയ്‌സ് ബുക്കിനെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നതാണ് സത്യം.
ഫെയ്‌സ് ബുക്കിന്റെ കണ്ടുപിടുത്തക്കാരായ സുക്കര്‍ബര്‍ക്കും ഇത്തരം ദുരന്തങ്ങള്‍ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ഫെയ്‌സ് ബുക്കിന്റെ നല്ല വശങ്ങള്‍ നിലനില്‍ക്കെ തന്നെ ചില ദോഷവശങ്ങള്‍ ഇങ്ങനെ വായിച്ചെടുക്കാം. സ്വകാര്യത നഷ്ടമാക്കുന്നു. സ്ത്രീക്ക് മാനഹാനി സമ്മാനിക്കുന്നു. തട്ടിപ്പും വെട്ടിപ്പും പ്രോത്സാഹിപ്പിക്കുന്നു. ബ്ലാക്ക്‌മെയിലിംഗ് നടക്കുന്നു. മാര്‍ക്കറ്റിംഗ് തട്ടിപ്പുകള്‍ വ്യാപകമാകുന്നു. യുവാക്കളില്‍ അലസതയും അടയിരിക്കലും വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ ദോഷങ്ങള്‍ ധാരാളം.

ചുരുക്കത്തില്‍ കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്ന അവസ്ഥയെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ ഫെയ്‌സ് ബുക്കിനെ കുറിച്ച് അഭിപ്രായപ്പെടുന്നുണ്ടെന്ന് ചുരുക്കം.

DONT MISS
Top