‘സച്ചിന്‍ താരങ്ങളുടെ താരം’

sachinസച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തോടുള്ള ആരാധകന്റെ അര്‍ച്ചനയാണ് സച്ചിന് താരങ്ങളുടെ താരം എന്ന പുസ്തകം. കൊല്ലം സ്വദേശി ഡോക്ടര്‍ ജയന്‍ ദാമോദരനാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇന്ത്യന് ക്രിക്കറ്റിന്റെ കാല്‍ നൂറ്റാണ്ടിലെ ചരിത്രംകൂടി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജാതകം മാറ്റിക്കുറിച്ച ചുരുണ്ട മുടിക്കാരനെ ഏതൊരാരാധകനെയും പോലെ താനും പിന്തുടരുകയായിരുന്നുവെന്ന് ഡോക്ടര്‍ ജയന് ദാമോദരന്‍ പറഞ്ഞു. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് സച്ചിന്‍ ക്രീസിലെത്തുന്നത്. തുടര്‍ന്നങ്ങോട്ട് സച്ചിന്റെ മുന്നേറ്റങ്ങളില്‍ ആവേശം കൊള്ളുകയും തളര്‍ച്ചകളില്‍ നെടുവീര്‍പ്പെടുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ താനുമുണ്ടായി. ഈ ആരാധനയുടെ കരുത്തിലാണ് സച്ചിനെകുറിച്ചുള്ള ബ്‌ളോഗെഴുത്ത് തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് സച്ചിന് താരങ്ങളുടെ താരം എന്ന പുസ്തകം.

സച്ചിനിലൂടെ തെളിയുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാല് നൂറ്റാണ്ടുകാലത്തെ ഉയിര്‍പ്പുകളും കിതപ്പുകളും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതോടൊപ്പം മറവികളുടെ കയങ്ങളിലേക്ക് മാറപ്പെട്ട മുന്‍കാല താരങ്ങളെ കുറിച്ചും ഇന്ത്യന് ക്രിക്കറ്റിനെ ഗ്രസിച്ച അഴിമതി ആരോപണങ്ങളെ കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. ഒപ്പം സച്ചിന്റെ കുടുംബം, സൗഹൃദം, മത്സരങ്ങള്‍ റെക്കോര്‍ഡുകള്‍ എന്നിവയെ കുറിച്ചുള്ള സമഗ്രവിവരങ്ങളും പുസ്തകത്തിലുണ്ട്. ഇത്രയൊക്കെയാണെങ്കിലും സച്ചിനെ നേരിട്ടുകാണാന്‍ കഴിയാത്തതിന്റെ ദുഃഖം ജയന് ദാമോദരന്‍ പങ്കുവെച്ചു.

എറണാകുളം കൃതി ബുക്‌സാണ് 216 പേജുള്ള ഈ പുസത്കത്തിന്റെ പ്രസാധകര്‍. പ്രശസ്ത എഴുത്തുകാരന്‍ കെഎല്‍ മോഹനവര്‍മ്മ അവതാരികയെഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് നടന്‍ മോഹന്‍ലാലാണ്. ക്രിക്കറ്റിനെ നെഞ്ചേറ്റുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും സച്ചിന്‍ താരങ്ങളുടെ താരമെന്ന ഈ പുസ്തകം.

[jwplayer mediaid=”97713″]

DONT MISS
Top