ബിടെക് ജയിക്കാത്തവര്‍ക്ക് എം ടെക്കിന് പ്രവേശനം നല്‍കിയതായി രേഖകള്‍

calicut_universityമലപ്പുറം: ബി.ടെക് പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.ടെക്കിന് പ്രവേശനം നല്‍കിയതായി രേഖകള്‍. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളെജ്, തൃശ്ശൂര്‍ ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളെജ് എന്നിവടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി പ്രവേശനം നല്‍കിയത്.

പ്രശ്‌നം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതി വി.സി നേരിട്ട് നല്‍കയതായും രേഖകള്‍ തെളിയിക്കുന്നു.

അതേസമയം ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. പി.വി.സിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് എം.എസ്.എഫും പ്രതികരിച്ചു. പി.വി.സിയാണ് ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു.
[jwplayer mediaid=”96276″]

DONT MISS
Top