സിഗ്‌നല്‍ നവീകരണ ജോലികള്‍ ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു

TRAINഎറണാകുളം: എറണാകുളം നോര്‍ത്തില്‍ നടക്കുന്ന റെയില്‍വേ സിഗ്‌നല്‍ നവീകരണ ജോലികള്‍ ഇന്നും ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു. ധന്‍ബാദില്‍ നിന്ന് ആലപ്പുഴക്ക് വരുന്ന ധന്‍ബാദ് എക്‌സ്പ്രസ് ഇന്ന് വൈകിയാണ് ഓടുന്നത്. എന്നാല്‍ ഇന്നലെ സമയക്രമം പാലിക്കാതിരുന്ന തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസും ജനശദാബ്ദിയും ഇന്ന് കൃത്യസമയം പാലിച്ചു. അതേസമയം ഇന്നലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ ഇന്ന് ഭൂരിഭാഗം പേരും ബസ് സര്‍വീസിനെയാണ് ആശ്രയിച്ചത്. . അതിനാല്‍ ഇന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.

DONT MISS
Top