ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ ടീസര്‍ പുറത്തിറങ്ങി

godsതീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വണ്‍ ബൈടുവിനു പിന്നാലെ മറ്റൊരു ഫഹദ് ഫാസില്‍ ചിത്രം കൂടി റിലീസിന് തയ്യാറെടുക്കുന്നു.ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇഷാ തല്‍വാറാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

കൊച്ചി നഗരത്തിലെത്തുന്ന മൂന്ന് പേരുടെ കഥയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ഡ്രി പറയുന്നത്. ഒരു ഭര്‍ത്താവും ഭാര്യയും അച്ഛനും മകളും സമൂഹത്തിനായി നിലകൊള്ളുന്ന വക്കീല്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഫഹദ് ഫാസില്‍, ഇഷാ തല്‍വാര്‍, ലാല്‍, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാസുദേവ്‌സനലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മെയ് ആദ്യം ഗോഡ്‌സ് ഓണ്‍ കണ്‍ഡ്രി തീയേറ്ററുകളില്‍ എത്തും.

[jwplayer mediaid=”95344″]

[jwplayer mediaid=”95345″]

DONT MISS
Top