ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കണമെന്ന് ആര്‍ബിഐ

Credit cardഓണ്‍ലൈന്‍ ബാങ്കിംഗ് രംഗത്ത് വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകള്‍ നിയന്ത്രിക്കാനും ഇടപാടുകാര്‍ വഞ്ചിതരാകാതിരിക്കാനും റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് പരസ്യം നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ ബാങ്കിംഗ് രംഗത്തെ അപകടങ്ങളെ കുറിച്ച് ഇടപാടുകാരെ ബോധ്യപ്പെടുത്തണമെന്നും കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
പാസ് വേഡ് നിര്‍ബന്ധമാക്കിയുള്ള രണ്ടുവട്ട സുരക്ഷാ പരിശോധനകള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ നടപ്പിലാക്കാനാണ് കേന്ദ്ര ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ സുരക്ഷിതമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഓരോ ബാങ്കുകളും സ്വന്തമായി സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയും ഇടപാടുകാര്‍ക്ക് ഏറ്റവും വിശ്വാസ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുകയും ചെയ്യണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
ആവശ്യമെങ്കില്‍ ആധാര്‍ കാര്‍ഡിലേതുപോലെ ഇടപാടുകാരുടെ ബയോമെട്രിക്ക് രേഖകള്‍ ഉപയോഗപ്പെടുത്താനും കേന്ദ്ര ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top