ഭൂസംരക്ഷണ സന്ദേശവുമായി ഗൂഗിള്‍ ഡൂഡില്‍

google earthഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തിക്കൊണ്ട് ലോകം ഏപ്രില്‍ 22 ന് ഭൗമദിനം ആചരിക്കുമ്പോള്‍ ഗൂഗിള്‍ വര്‍ഷങ്ങളായി ഈ ദിനം ആചരിക്കുന്നത് ഭൗമസംരക്ഷണ സന്ദേശവുമായെത്തുന്ന ഡൂഡിലുകളിലൂടെയാണ്.

പൂക്കളും മരങ്ങളും അരുവികളും നിറഞ്ഞു നില്‍ക്കുന്ന, എന്നേ അന്യമായ പച്ചപ്പിന്റെ പ്രകൃതിയെ ആനിമേഷനുകളുടെ സഹായത്തോടെ വരച്ചു നല്‍കിയിരുന്ന ഗൂഗിളില്‍ പോലും ഇത്തവണ വര്‍ഷമോ വസന്തമോ ഇല്ല. ശുഷ്‌കിച്ചതെങ്കിലും വിടര്‍ന്നു നില്‍ക്കിന്ന രണ്ടു പൂവുകള്‍,അതിലേക്ക് തേന്‍ കുടിക്കാനെത്തുന്ന, കടുത്ത വംശനാശഭീക്ഷണി നേരിടുന്ന അടക്കാക്കുരുവി എന്ന ഹമ്മിംഗ് ബേര്‍ഡ്…പിന്നെ മഞ്ഞു മൂടിയ ഗൂഗിളിലെത്തുന്ന മഞ്ഞുകിളികളും വണ്ടുകളും… നിറഞ്ഞ പച്ചപ്പുമായി 2013 ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡിലിന്റെ വര്‍ണങ്ങള്‍ 2014 ല്‍ ഇല്ലാതായത് ഗൂഗിള്‍ യാതാര്‍ത്ഥ്യങ്ങളെ മറക്കാത്തതുകൊണ്ടായിരിക്കാം. പച്ച പുതച്ച മരങ്ങളും പുല്‍മേടുകളും ഒഴുകുന്ന അരുവികളും , നീന്തിത്തുടിക്കുന്ന മീനുകളുമുള്ള സുന്ദരപ്രകൃതിയിലെ ഒരു രാത്രിയും പകലുമായിരുന്നു 2013 ഏപ്രില്‍ 22 ന് ഭൂസംരക്ഷണ സന്ദേശമുയര്‍ത്തി ഗൂഗിള്‍ അവതരിപ്പിച്ചത്.

മഴക്കാലവും മഞ്ഞുകാലവും വേനല്‍ക്കാലവും നിറഞ്ഞ സുന്ദര പ്രകൃതിയൊന്നും പക്ഷെ 2014 ലെ ഗൂഗിള്‍ ഡൂഡിലില്ല. പൂക്കളാല്‍ തീര്‍ത്ത വസന്തത്തിന്റെ വര്‍ണങ്ങളിലുള്ള ഗൂഗിളിനെയാണ് 2012 ല്‍ കണ്ടത്. വസന്തത്തിന്റെ വര്‍ണങ്ങള്‍ നിറഞ്ഞ, ഐശ്വര്യത്തിന്റെ പച്ചപ്പ് നിറഞ്ഞ, പൂക്കളും മരങ്ങളും ചോലകളും ജീവവൈവിധ്യങ്ങളുമില്ലാത്ത 2014 ലെ യാതാര്‍ത്ഥ്യബോധമുള്ള ഗൂഗിള്‍ ഡൂഡിലിന് പക്ഷെ ലോകമെമ്പാടുമുള്ള കോടാനുകോടി ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ വരും തലമുറക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ഒരായിരം സന്ദേശങ്ങളുണ്ടായിരിക്കും.
[jwplayer mediaid=”94885″]

DONT MISS
Top