ഇന്ന് ലോക ഭൗമദിനം

earthഇന്ന് ലോക ഭൗമദിനം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായി ഭൗമദിനം ആചരിച്ചത്.

മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തല്‍ ഭൂമിയുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.ഉള്ളതിലും എത്രയോ അധികം വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞ ഈ ഭൂമിയില്‍ ബാക്കി നില്‍ക്കുന്ന സമ്പത്തുകളെ രക്ഷിക്കാനും അവയുടെ പ്രാധാന്യം ഓര്‍മ്മിക്കാനുമുള്ള ഒരവസരം കൂടിയാണ് ഭൗമദിനാചരണം.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ നിലനില്‍പ്പ് തന്നെ. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് ഇതേക്കുറിച്ച് പഠിച്ച യു.എന്‍ പഠനസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു.

പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ദുര്‍വിധി തിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

DONT MISS
Top