സമഗ്ര കോള്‍ വികസന പദ്ധതി പ്രതിസന്ധിയില്‍

TCRതൃശൂര്‍: തൃശൂര്‍-പൊന്നാനി വരെയുള്ള പതിനയ്യാരിത്തിലധികം ഹെക്ടര്‍ വരുന്ന കോള്‍ മേഖലയിലെ നെല്‍ കൃഷി വികസനത്തിനായുള്ള സമഗ്ര കോള്‍ വികസന പദ്ധതി പ്രതിസന്ധിയില്‍. രണ്ട് മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത് . ബണ്ട് നിര്‍മ്മാണത്തിനാവശ്യമായ മണ്ണെടുക്കുന്നതിനുള്ള അനുമതി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതോടെ പദ്ധതിക്കായി നിലവില്‍ അനുവദിച്ചിട്ടുള്ള 123 കോടി രൂപ ലാപ്‌സാകാനാണ് സാധ്യത.

ബണ്ട് നിര്‍മ്മാണത്തിനും ബലപ്പെടുത്തലുകള്‍ക്കുമായി ആയിരത്തിലധികം ലോഡ് മണ്ണാണ് വേണ്ടത്. 47 ബണ്ടുകളാണ് കോള്‍ നിലങ്ങളില്‍ പണിയേണ്ടത്. മഴ തുടങ്ങും മുമ്പ് ഇവ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള 123 കോടി രൂപ നഷ്ടമായേക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുന്നില്ലെങ്കില്‍ പദ്ധതി അനിശ്ചിതമായി വൈകാനാണ് സാധ്യത.

https://www.youtube.com/watch?v=jZB3lQ74nKM

DONT MISS
Top