ജുറാസിക്ക് പാര്‍ക്കിന്റെ നാലാം ഭാഗം: ഇര്‍ഫാന്‍ ഖാന്‍ പ്രധാന വേഷത്തില്‍

irphanലോകജനതയെ ത്രസിപ്പിച്ച ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗം പുറത്തിറങ്ങുന്നു.ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനാണ് സിനിമയില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ജുറാസിക് പാര്‍ക്കിന്റെ ഉടമയായ കോടീശ്വരനായ ഇന്ത്യാക്കാരന്‍ പട്ടേലായാണ് ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജുറാസിക് പാര്‍ക്ക് സിനിമകളുടെ സ്ഥിരം സംവിധായകനായ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് ഇത്തവണ സിനിമയുടെ നിര്‍മ്മാണ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്.കോളിന്‍ ട്രെവോരോ ആണ് സംവിധായകന്‍. ക്രിസ് പ്രാറ്റ്, ജേക്ക് ജോണ്‍സണ്‍, ബ്രിസ് ഡല്ലാസ് ഹോവാര്‍ഡ്,ടെ സിംപ്കിന്‍സ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ന്യൂ ഓര്‍ലിയന്‍സിലും ഹവായിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ജൂണോടു കൂടി സിനിമ തീയറ്ററുകളില്‍ എത്തും.

DONT MISS
Top