സോഷ്യല്‍ മീഡിയകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം

social-mediaദില്ലി: ട്വിറ്ററും ഫെയ്‌സ് ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ വഴി മാതൃകാ പെരുമാറ്റചട്ടം ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെടുന്നു.സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന പരസ്യത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. സ്ഥാനാര്‍ത്ഥി നല്‍കുന്ന പരസ്യത്തിന്റെ ഉള്ളടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും കത്തില്‍ ആവശ്യപ്പെടുന്നു.
[jwplayer mediaid=”87567″]

DONT MISS
Top