ആത്മഹത്യാ ശ്രമം; രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി: ആത്മഹത്യ ചെയ്യാനായി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികള്‍ താഴേക്കു ചാടി. തോപ്പുംപടിയിലെ ഔവര്‍ലേഡീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് താഴേയ്ക്ക് ചാടിയത്.

വിദ്യാര്‍ത്ഥിനികളെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിയെത്തിയ വിദ്യാര്‍ത്ഥിനികളോട് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞതിനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, യൂണിഫോം ധരിക്കാത്തതിന് ക്ലാസിനു പുറത്തു നിര്‍ത്തിയതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കള്‍ പറഞ്ഞു.

DONT MISS
Top