കേരള രക്ഷാ മാര്‍ച്ച് ഇന്ന് കൊല്ലത്ത്

pinarayiമതനിരപേക്ഷ ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്ത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിക്കും.

രാവിലെ 11ന് ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ഓച്ചിറയില്‍ എത്തുന്ന മാര്‍ച്ചിനെ ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആദ്യസ്വീകരണകേന്ദ്രമായ കരുനാഗപ്പിള്ളി ടൗണില്‍ എത്തും.

വൈകീട്ട് നാലിന് ശാസ്താംകോട്ടയിലും അഞ്ചിന് ചവറ ഇടപ്പള്ളിക്കോട്ടയിലും ആറിന് കൊല്ലത്തും സ്വീകരണം നല്‍കും. നാല് ,ആറ്,ഏഴ് തിയതികളിലും ജാഥ കൊല്ലം ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും

DONT MISS
Top