ഭരത് ഗോപിയ്ക്ക് ആദരവായി വെബ്‌സൈറ്റ്

Untitled-1

മലയാളത്തിന്റെ പ്രിയ നടന്‍ ഭരത് ഗോപിയെക്കുറിച്ച് ഇനി വെബ്‌സൈറ്റിലൂടെ അറിയാം. ഗോപിയുടെ മകനും നടനുമായ മുരളി ഗോപിയാണ് www.bharathgopy.com എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയത്.

അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിനുള്ള ആദരവായാണ് വെബ്‌സൈറ്റ് പുറത്തിറക്കുന്നത്. ഗോപിയുടെ സിനിമകളുടെ വിശദ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. 90 ലേറെ പേജില്‍ വരുന്ന വിവരങ്ങളെ കൂടാതെ സിനിമയിലെ രംഗങ്ങളും, ചിത്രങ്ങളും, അദ്ദേഹത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളും ഉണ്ട്.

നാടകരംഗത്തെ അദ്ദേഹത്തിന്റെപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ നിന്നും അറിയാം. പ്രമുഖര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top