പോപ് താരം ജസ്റ്റിന്‍ ബീബര്‍ അറസ്റ്റില്‍

article-bieber11-0123മിയാമി: മദ്യപിച്ചു വാഹനമോടിച്ചതിന് പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ചതിനും മത്സരയോട്ടത്തില്‍ പങ്കെടുത്തതിനുമാണ് താരത്തം പൊലീസ് അറസ്റ്റു ചെയ്തത്. മിയാമി ബീച്ച് പോലീസ് വകുപ്പാണ് ഇന്നലെജസ്റ്റിനെ പിടികൂടിയത്.

ഫ്‌ലോറിഡയിലെ മിയാമി ബീച്ചില്‍ ഇന്നലെ വെളുപ്പിനായിരുന്നു അറസ്റ്റ്. പൊതുവഴി വേര്‍തിരിച്ച് ബീബര്‍ തന്റെ ലംബോര്‍ഗിനിയിലും സുഹൃത്ത് ഫെറാറിയിലുമാണ് മത്സരത്തിനിറങ്ങിയത്. സുഹൃത്തും അറസ്റ്റിലായി. ബീബറെ മയാമി ഡേഡ് കൗണ്ടി ജയിലിലാക്കുമെന്നാണ് സൂചന.

കനേഡിയന്‍ പൗരനാണ് ഇരുപതുകാരനായ ബീബര്‍. പത്തൊമ്പതുകാരനായ ബീബര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ലോകത്തിലെ മികച്ച പോപ് ഗായകരിലൊരാളായത്.

DONT MISS
Top