സുനന്ദയുടെ മരണകാരണം വിഷാദരോഗത്തിനുള്ള മരുന്നിന്റെ അമിതോപയോഗം?

sunandaദില്ലി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വരുന്നു.
വിഷാദ രോഗത്തിനു കഴിക്കുന്ന അല്‍പ്രാക്‌സ് ഗുളികകകളാകാം മരണകാരണമെന്ന് വിദഗ്ദ്ധര്‍ .അല്‍പ്രാക്‌സും മദ്യവും ചേരുന്നത് മരണ കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സുനന്ദ താമസിച്ചിരുന്ന മുറിയില്‍ നിന്നും അല്‍പ്രാക്‌സ് ഗുളികകള്‍ പോലീസ് കണ്ടെടുത്തു.

അതേസമയം തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്കുള്ള വിമാനയാത്രക്കിടയില്‍ തരൂരും സുനന്ദയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു.സുനന്ദയും തരൂരും തമ്മിലുള്ള വഴക്ക് അടിയില്‍ കലാശിക്കുകയായിരുന്നു. ദില്ലിയില്‍ എത്തിയപ്പോള്‍ നിറകണ്ണുകളോടെ സുനന്ദ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇത് സംബന്ധിച്ച വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു.ജനുവരി 15 നായിരുന്നു വിമാനയാത്ര.

കേന്ദ്രമന്ത്രി മനീഷ് തിവാരി ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്നു.മുംബൈയില്‍ നിന്നാണ് മനീഷ് തിവാരി വിമാനത്തില്‍ കയറിയത്.ഇരുവരും തമ്മിലുള്ള വഴക്കിന് മനീഷ് തിവാരി സാക്ഷിയായിരുന്നു.എന്നാല്‍ ഇതില്‍ മന്ത്രി ഇതില്‍ ഇടപെട്ടിരുന്നില്ല.

തരൂരും സുനന്ദയും തമ്മില്‍ വഴക്കുകള്‍ ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരന്‍ നാരായണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

DONT MISS
Top