മാധുരിയുടെയും സെയ്ഫിന്റെയും സിനിമകള്‍ക്ക് അഖിലേഷിന്റെ ഓരോ കോടി രൂപ സമ്മാനം

article-2536076-1A814F1200000578-200_634x508ലഖ്‌നൗ: വിമര്‍ശനങ്ങളെ അവഗണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സയ്ഫായ് മഹോത്സവത്തില്‍ പങ്കെടുത്തു. മുസാഫര്‍നഗര്‍ കലാപബാധിതര്‍ ദുരിത ജീവിതം നയിക്കുമ്പോഴും കോടികള്‍ മുടക്കി മെഗാഷോ നടത്തുന്നതിനെച്ചൊല്ലി സമാജ് വാദി പാര്‍ട്ടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ ജന്മഗ്രാമമായ സായ്ഫായിലാണ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്, ദീപികാ പദുകോണ്‍, രണ്‍വീര്‍ സിങ്, മല്ലികാ ഷെരാവത് എന്നിവര്‍ അണിനിരന്ന മെഗാ ഷോ നടന്നത്.

മാത്രവുമല്ല ഉത്തര്‍പ്രദേശില്‍ വെച്ച് ചിത്രീകരിച്ച മാധുരിയുടെ ദേദ് ഇഷ്‌കിയ, സെയ്ഫ് അലിഖാന്റെ ബുള്ളറ്റ് രാജ എന്നീ ചിത്രങ്ങള്‍ക്ക് ഓരോ കോടി രൂപ നല്‍കുമെന്നും അഖിലേഷ് യാദവ് അറിയിച്ചിട്ടുണ്ട്.

ഏഴ് ചാര്‍ട്ടേഡ് ജെറ്റുകളാണ് താരങ്ങളെ കൊണ്ടുവരാനായി സമാജ്‌വാദി സര്‍ക്കാര്‍ നിയമിച്ചത്. സായ്ഫായിലെ മെഗാഷോയ്‌ക്കെതിരെ കലാപബാധിതരുടെ ഇടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

DONT MISS
Top